കോഴിക്കോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ അപകട സ്ഥലം സന്ദർശിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഫേസ്ബുക്കിലൂടെയാണ് സിരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
കരിപ്പൂർ വിമാനാപകടത്തിനുശേഷം മലപ്പുറം ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന വ്യക്തി എന്ന നിലയിൽ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. RTPCR ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയിരിക്കുന്നു എങ്കിലും നിലവിലുള്ള കീഴ് വഴക്കം അനുസരിച്ച് ആഗസ്റ്റ് 21 വരെ സ്വയം നിരീക്ഷണത്തിൽ തുടരാൻ തീരുമാനിച്ചു. അതിനാൽ ആഗസ്റ്റ് 18 ന് ഏറണാകുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സത്യാഗ്രഹം മാറ്റിവെച്ചതായി അറിയിക്കുന്നു. 21 ന് ശേഷം സത്യാഗ്രഹം നടത്തുന്ന തീയതി എല്ലാവരുമായി ആലോചിച്ച് അറിയിക്കുന്നതാണെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
നേരത്തെ കരിപ്പൂർ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയും അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു.
Post Your Comments