Latest NewsKeralaNewsFootballSports

8 ന്റെ പണി കിട്ടും ; ബാഴ്‌സയുടെ എട്ട് ഗോളിനെ ട്രോളി കളക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്റ്

ഈ അടുത്ത കാലത്ത് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഞെട്ടിയ മത്സരമായിരുന്നു ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളത്. ബാഴ്‌സ ആരാധകരുടെ നെഞ്ച് തകര്‍ത്താണ് ലെവന്‍ഡോസ്‌കിയും മുള്ളറും അടങ്ങുന്ന ബയേണിന്റെ മുന്നേറ്റ നിര ബാഴ്‌സയെ നാണം കെടുത്തിയത്. 8-2 എന്ന വന്‍ മാര്‍ജിനിലായിരുന്നു ബയേണിന്റെ വിജയം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ബാഴ്‌സയുടെ തോല്‍വിയെ ട്രോളി കോവിഡ് പ്രതിരോധ സന്ദേശമായി കോഴിക്കോട് ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം.

ആരും സുരക്ഷിതരല്ല.. ജാഗ്രത പാലിക്കാം. പ്രതിരോധം പാളിയാല്‍ 8ന്റെ പണി കിട്ടും (നല്ല എട്ടിന്റെ പണി) എന്നാണ് കളക്ടര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളും ബാഴ്‌സ ആരാധകരുടെ നിരാശയും ഈ പോസ്റ്റിനെ താഴെ കാണാം. എന്തായാലും ബാഴ്‌സയുടെ പ്രതിരോധം പാളിയ പോലെ കോവിഡ് പ്രതിരോധം പാളിയാല്‍ ഉണ്ടാകാവുന്ന അവസ്ഥയാണ് കളക്ടര്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നത്.

https://www.facebook.com/CollectorKKD/photos/basw.AbpjvcYMIlRFg3VGm2Q84vKHwc7G1BR6m4f0eRv_33Ps3pNpdrsu7XTWjl8sJcL2rRn1ZZ5Q2f7rcKEMsxOvcCqB3cHmJTfGNMqogFRc-AmsGjHF7VI4U2pvx4Tc8pjkqrggfoc1DS5GBFYA-sG7Oci7tCPj3HItf51XxJ1wMAs9mw/2716514375251992

സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ ബാഴ്‌സ ഹേറ്റേഴ്‌സ് ഇത് ഏറ്റെടുത്തു കഴിഞ്ഞു. ബാഴ്‌സയെ പോലെ നിലവാരമുള്ള മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിന്റെ ഈ വലിയ പരാജയം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.

നാലാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണയുടെ വല കുലുങ്ങി. മുള്ളറായിരുന്നു ബാഴ്‌സലോണ വധം തുടങ്ങി വെച്ചത്. 7ആം മിനുട്ടില്‍ ലാബയുടെ വക ഒരു സെല്‍ഫ് ഗോളിലൂടെ ബാഴ്‌സലോണക്ക് ഒരു സമനില ഗോള്‍ കിട്ടി. 21ആം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് പെരിസിചിലൂടെ കിടിലന്‍ ഷോട്ടില്‍ ബയേണ്‍ മുന്നില്‍. ആറ് മിനുട്ട് കഴിഞ്ഞപ്പോള്‍ ഗ്‌നാബറിയുടെ വക ഗോള്‍. 3-1. പിന്നാലെ 31ആം മിനുട്ടില്‍ മുള്ളറിന്റെ രണ്ടാം ഗോള്‍. ബയേണ്‍ 4-1ന് മുന്നില്‍. ആദ്യ പകുതി ഇങ്ങനെ അവസാനിച്ചു.

രണ്ടാം പകുതിയില്‍ പോരാട്ട വീര്യം കാഴ്ചവയ്ക്കാന്‍ ഇറങ്ങിയ ബാഴ്‌സ 57ആം മിനുട്ടില്‍ സുവാരസിലൂടെ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ പിന്നീട് ബാഴ്‌സ കാഴ്ചക്കാരായി. കിമ്മിച്ചിലൂടെ ബയേണ്‍ അഞ്ചാം ഗോള്‍ നേടി. ആറാം ഗോള്‍ ലവന്‍ഡോസ്‌കിയാണ് നേടിയത്. ഏഴും എട്ടും ബാഴ്‌സ ലോണിന് കൊടുത്ത കുട്ടിഞ്ഞ്യോയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button