ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 63,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63,489 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 25.89 ലക്ഷം ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,89,62 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 944 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 49000 കവിഞ്ഞു. ഇതുവരെ 49,980 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരണപ്പെട്ടത്.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചവരുടെ പട്ടികയില്‍ മൂന്നാമതാണ് രാജ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏകദേശം 18.62 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. വീണ്ടെടുക്കല്‍ നിരക്ക് ഇന്ന് രാവിലെ 71.91 ശതമാനമായി ഉയര്‍ന്നു. 18,62,258 പേരാണ് രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചത്. രോഗത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്ന പോസിറ്റീവ് നിരക്ക് 8.50 ശതമാനമാണ്. മരണനിരക്ക് 1.94 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളില്‍ 6,77,444 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്.
ഭാരത് ബയോടെക്-ഐസിഎംആറിന്റെ കോവിഡ് വാക്‌സിന്‍ ആയ ‘കോവാക്‌സിന്‍’ ന്റെ ഒന്നാം ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ ഏകദേശം അവസാനിച്ചു. കോവിഡ് വാക്സിനുള്ള മല്‍സരത്തില്‍ ഇന്ത്യ റഷ്യയെക്കാള്‍ പിന്നിലല്ലെന്ന് വാക്സിന്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ പറഞ്ഞു. കോവിഡ് വാക്‌സിനുകളുടെ രണ്ടാം ഘട്ടം മനുഷ്യ പരീക്ഷണങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.
Post Your Comments