‘പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലരൊക്കെ മറുകണ്ടം ചാടുമായിരിക്കാം, പക്ഷെ എല്ലാ കമ്മ്യൂണിസ്റ്റുകാരെയും വിലക്ക് വാങ്ങാനാകില്ല’, പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസുകാരോട് സിപിഎം നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുന്‍ സിപിഎം എംഎല്‍എമാരായ ലക്ഷ്മി കാന്ത റോയ്, മമത റോയ്, ബനാമലി റോയ് എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സമീപിച്ചത്. ബംഗാളിലെ ധുപ്ഗുരി അസംബ്ലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാക്കളായിരുന്നു ഇവര്‍.2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂലിനുണ്ടായ തിരിച്ചടിയെ തുടര്‍ന്നായിരുന്നു സിപിഎം നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം സജീവമായതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോര്‍ വഴിയായിരുന്നു നീക്കങ്ങള്‍.
സത്യസന്ധമായ പ്രവര്‍ത്തനം കൊണ്ടും ജനങ്ങള്‍ക്കിടയിലെ ഇടപെടല്‍കൊണ്ടും ഏറെ പിന്തുണയുള്ള നേതാക്കളാണ് ലക്ഷ്മികാന്ത റോയിയും മമത റോയിയും ബനാമലി റോയിയും. ഇവരിലൂടെ വടക്കന്‍ ബംലാളിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു മമത ബാനര്‍ജിയുടെ നീക്കം.
രണ്ട് തവണ ധുപ്ഗുരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ സിപിഎം നേതാവാണ് ലക്ഷ്മികാന്ത റോയ്. ഒരു മണ്‍കുടിലാണ് 70കാരനായ അദ്ദേഹത്തിന്റെ താമസം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ 4.6 ലക്ഷം രൂപയാണ് തന്റെ ആസ്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments