Latest NewsIndia

പശ്ചിമബംഗാളിലെ ധാരണ ഏകകണ്ഠമല്ലെന്ന് സീതാറാം യെച്ചൂരി

കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ കോൺഗ്രസുമായുള്ള ധാരണ ഏകകണ്ഠമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തീരുമാനത്തോട് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും യോജിച്ചുവെന്നും ആദ്ദേഹം പറഞ്ഞു.

സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുപാർട്ടികളും എത്തിയത്. കോൺഗ്രസും ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് തയ്യാറായി. ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ സിപിഎമും, സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാര്‍ഥികളെ നിർത്തില്ല. കൂടാതെ ഒരു സീറ്റിൽക്കൂടി ഇരുപാർട്ടികളും ധാരണയിലെത്താൻ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ച് നേരിടുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു സിപിഎം സിസിയുടെ വിലയിരുത്തൽ. പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്റെ സഖ്യം വേണമെന്നനിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. അതേസമയം കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോൾ പശ്ചിമബംഗാളിൽ ചരിത്രപരമായ ഒരു നീക്കുപോക്കിന് കോൺഗ്രസും സിപിഎമ്മും തയ്യാറാകുന്നത് ശ്രദ്ധേയമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button