Latest NewsNewsIndia

പഞ്ചാബ് കാബിനറ്റ് മന്ത്രിക്കും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മാസ്‌കില്ലാതെ പങ്കെടുത്തിരുന്നു

പഞ്ചാബ് കാബിനറ്റ് മന്ത്രി ഗുര്‍പ്രീത് കംഗറിന് കോവിഡ് സ്ഥിരീകരിച്ചു. മാന്‍സയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മാസ്‌കില്ലാതെയാണ് വൈദ്യുതി, റവന്യൂ മന്ത്രി പങ്കെടുത്തിരുന്നത്. കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചുവെങ്കിലും സ്വയം മാസ്‌ക് ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ പഞ്ചാബിലെ രണ്ട് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളും കാബിനറ്റ് മന്ത്രി ട്രിപ് രാജീന്ദര്‍ സിംഗ് ബജ്വയും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, പഞ്ചാബില്‍ കോവിഡ് മരണസംഖ്യ 771 ആയി. 40 പുതിയ മരണങ്ങളും 1,033 പുതിയ കേസുകളും സംസ്ഥാനത്തി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 30,041 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ലുധിയാനയില്‍ നിന്ന് പന്ത്രണ്ട് പേരും ടാര്‍ന്‍ തരാനില്‍ നിന്ന് അഞ്ച് പേരും ഫത്തേഗഡ് സാഹിബ്, പട്യാല, സംഗ്രൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും അമൃത്സര്‍, കപൂര്‍ത്തല, ഫാസില്‍ക്ക, ജലന്ധര്‍, മൊഗാ, മൊഹാലി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഫരീദ്കോട്ട്, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.

1,033 പുതിയ കേസുകളില്‍ 202, പട്യാലയില്‍ 150, ലുധിയാനയില്‍ 150, മൊഹാലിയില്‍ 86, ഗുരുദാസ്പൂരില്‍ 81, അമൃത്സറില്‍ 72, ബര്‍ണാലയില്‍ 56, സംഗ്രൂരില്‍ 53, ജലന്ധറില്‍ 46, ഹോഷിയാര്‍പൂരില്‍ 45 കേസുകള്‍ കണ്ടെത്തി.

കഴിഞ്ഞ കുറച്ച് ദിവസമായി കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയാണ് പഞ്ചാബിന് ലഭിക്കുന്നത്. 535 കോവിഡി രോഗികള്‍ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 18,863 ആയി. സംസ്ഥാനത്ത് നിലവില്‍ 10,407 സജീവ കേസുകളുണ്ടെന്ന് ബുള്ളറ്റിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button