ന്യൂ ഡൽഹി : ഇന്ന് രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഡ്രസ് റിഹേഴ്സൽ സേനകൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസംഗത്തിൽ കോവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും. ശേഷം കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കും.. ആരോഗ്യരംഗത്ത് ചില പ്രഖ്യാപനങ്ങൾക്കൊപ്പം ജമ്മു കശ്മീരിൻറെ വികസനത്തിനുള്ള തീരുമാനങ്ങളും പ്രസംഗത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ശ്രീനഗറിൻറെ സമഗ്രവികസനത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് അയോധ്യയും പരാമർശിച്ചേക്കും. രാഷ്ട്രപതി വൈകിട്ട് നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി അതീവ ജാഗ്രതയിലാണ് ഡൽഹി.
Post Your Comments