Latest NewsNewsIndiaInternational

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു നയതന്ത്രത്തിനും തയ്യാറല്ല : ചൈനയോട് നയം വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തിൽ ചൈനയോട് നയം വ്യക്തമാക്കി ഇന്ത്യ. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു നയതന്ത്രത്തിനും തയ്യാറല്ലെന്നും, അതിര്‍ത്തിയിലെ അവസ്ഥയും പരസ്പര ബന്ധവും രണ്ടല്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താക്കുറിപ്പിൽ പറയുന്നു. വിവിധ വിഷയങ്ങളില്‍ മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ചൈന നടത്തിയ അഭ്യര്‍ത്ഥനയ്ക്കാണ്, ശക്തമായ മറുപടി നൽകിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ പ്രസ്താവനയാണ് മന്ത്രാലയം പുറത്തുവിട്ടത്.

Also read : ചൈനയിൽ നിന്നുള്ള ഇറക്കുമതികളെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ശ്രമം ശക്തമെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തിയെ അകാരണമായി ചൈന സംഘര്‍ഷഭൂമിയാക്കിമാറ്റി. ഇന്ത്യയുടെ സൗഹൃദസമീപനങ്ങള്‍ക്കൊന്നും ചൈന വിലകല്‍പ്പിക്കുന്നില്ലെന്നും തികച്ചും ഏകപക്ഷീയമായ തീരുമാനങ്ങളും നീക്കങ്ങളും നയതന്ത്രബന്ധങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതോടൊപ്പം തന്നെ ലഡാക്കിലെ സൈനികപരമായ ചര്‍ച്ചകള്‍ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുടെ സമീപനത്തെയും വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തേയും ചൈനയിലുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി വിക്രം മിസ്രിയാണ് അറിയിച്ചത്. ചൈനയുടെ സൈനിക ഉദ്യോഗസ്ഥരുമായും നയന്ത്രപ്രതിനിധികളുമായും രണ്ട് പ്രധാനയോഗങ്ങൾ നടന്നു. . ചൈനയുടെ സൈനിക മേധാവികളില്‍ ഒരാളായ മേജര്‍ ജനറല്‍ സീ ഗുയോവീയുമായാണ് കൂടിക്കാഴ്ച നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button