KeralaLatest NewsNews

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട : പിടികൂടിയത് ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ്

വയനാട്:​ സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, വാഹന പരിശോധനക്കിടെ ഒരു കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. വയനാട് തോൽപ്പെട്ടി എക്​സൈസ്​ ചെക്​പോസ്​റ്റിലാണ് സംഭവം. പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ നിന്നാണ്​ 98.8 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്​. ​ കർണാടകയിൽ നിന്ന്​ കൊണ്ടുവരുന്നതാണെന്നാണ്​ കരുതുന്നത്​. സംഭവവുമായി ബന്ധപ്പെട്ട്​ കൽപറ്റ സ്വദേശിയെയും കൊല്ലം സ്വദേശിയെയും  കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . ഇവരെ ചോദ്യം ചെയ്​ത്​ ​വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button