COVID 19Latest NewsKeralaNews

ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താനാണ് സമയം നിശ്‌ചയിച്ചിരിക്കുന്നത്. 0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലും 4, 5, 6, 7 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർ രണ്ടരയ്ക്കും നാലിനും ഇടയിലുമാണ് ബാങ്കിൽ എത്തേണ്ടത്.

Read also: ചന്ദ്രനിലേക്ക് മൂത്രം ഉപയോഗിച്ച് ഇഷ്ടിക നിര്‍മിക്കാന്‍ ഇന്ത്യന്‍ ഗവേഷകര്‍

അന്വേഷണങ്ങൾക്ക് ബാങ്കിലേക്ക് ഫോൺ ചെയ്താൽ മതിയാകും. തിങ്കൾ മുതൽ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും. സേവിങ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്കാണ് നിയന്ത്രണം ബാധകം. മറ്റ് ബാങ്കിടപാടുകൾക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സമയ നിയന്ത്രണം ഇല്ല. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമയത്തിനും മാറ്റമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button