ന്യൂഡല്‍ഹി: മനുഷ്യന്റെ മൂത്രം ഉപയോഗിച്ച് ചന്ദ്രനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ഇഷ്ടികകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ ഗവേഷകര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവയാണ് ഈ കട്ടകളുടെ നിര്‍മാണത്തിലെ അടിസ്ഥാന ഘടകങ്ങള്‍. ചിലവ് കുറയ്ക്കാനായാണ് യൂറിയ മനുഷ്യ മൂത്രത്തില്‍ നിന്ന് എടുക്കുന്നത്. സിമന്റിനു പകരം ഗുവര്‍ പശ ഉപയോഗിക്കുന്നതു കൊണ്ട് കാര്‍ബണ്‍ പ്രശ്‌നവും പരിഹരിക്കും.ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും സംയോജിക്കുന്ന നൂതന സംരംഭമാണിതെന്ന് ഐഐഎസ്‌സി അസിസ്റ്റന്റ് പ്രഫസര്‍ അലോക് കുമാര്‍ പറഞ്ഞു.
Read also: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍
അതേസമയം ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഭൂമിയിലും ഇഷ്ടിക ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഗവേഷകര്‍ വ്യക്തമാക്കി. ചില സൂക്ഷ്മജീവികള്‍ക്ക് ചയാപചയ പ്രവര്‍ത്തനത്തിലൂടെ ധാതുക്കള്‍ നിര്‍മിക്കാനാകും. ഇത്തരത്തില്‍ ‘സ്‌പൊറോസര്‍സീനിയ പാസ്റ്റുറില്‍’ എന്ന ബാക്ടീരിയയ്ക്ക് ചയാപചയത്തിലൂടെ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഇന്റര്‍ലോക് ഇഷ്ടികകള്‍ നിര്‍മിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.
Post Your Comments