COVID 19Latest NewsInternational

ലോകത്ത് രണ്ടു കോടി 10 ലക്ഷം കോവിഡ് രോഗികള്‍ : ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്.

Read Also : വൻ സ്വർണ്ണവേട്ട : സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി നാല് യാത്രക്കാർ പിടിയിൽ

ഇതുവരെ ഏഴരലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 752,728 (അഞ്ച് ശതമാനം) ആയി. ഇന്നലെ മാത്രം 6,816 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതില്‍ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേര്‍ക്ക് മരണകാരണമാകുമ്‌ബോള്‍ 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേര്‍ രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തരായി.

അമേരിക്കയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 54 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button