KeralaLatest NewsNews

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച് സൂരജ് ഗൂഢാലോചന നടത്തി….

പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഇക്കാര്യം വെളിപ്പെടുത്തിയത്

കൊല്ലം, അഞ്ചൽ ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച്സൂരജ് സൂരജ് ഗൂഢാലോചന നടത്തിയിരിന്നുവെന്ന് പോലീസ്. സെല്ലിൽ തനിക്കൊപ്പം കഴിഞ്ഞുവന്ന കൊലപാതകക്കേസിലെ സഹതടവുകാരുമായാണ് ഗൂഢാലോചന നടത്തിയത്.വനം വകുപ്പ് ഉത്രകൊലക്കേസിൽ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. രണ്ടാമത്തെ തവണ സൂരജിനെയും, പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ആണ് പാമ്പുപിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാവേലിക്കര ജയിലിൽ കഴിഞ്ഞു വന്ന സൂരജ് സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു കൊല്ലം റൂറൽ എസ്പി, ഹരിശങ്കർ, അഞ്ചൽ വനം വകുപ്പ് റേഞ്ച് ഓഫീസർ ജയൻ, മറ്റൊരു വനം വകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴി നൽകിയത്.

ഇതിനെത്തുടർന്ന് പുനലൂർ ഡി എഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിന് അന്വേഷണച്ചുമതല കൈമാറിയിരിക്കുകയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button