കൊട്ടാരക്കര: സ്വർണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഴപ്പിക്കുന്ന മറുപടി പറഞ്ഞ സൂരജിന്റെ കള്ളങ്ങൾ പൊളിച്ച് പോലീസ്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സൂരജ് ആദ്യം മറുപടി നൽകിയിരുന്നില്ല. ഉത്രയുടെ വീട്ടുകാരുടെ കൈയിലാണ് സ്വർണം എന്നായിരുന്നു വാദം. അതു പൊളിഞ്ഞപ്പോൾ സ്വർണം വിറ്റെന്നും പിന്നീട് ബന്ധുക്കൾക്ക് നൽകിയെന്നും മാറ്റിപ്പറഞ്ഞു. തുടർന്നാണ് അച്ഛനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
Read also: കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹ മരണം; ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ
തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ ചില വിവരങ്ങൾ പുറത്തുവന്നതോടെ ഇരുവരെയും ഒന്നിച്ച് ഇരുത്തിയും ചോദ്യം ചെയ്‌തു. ഒടുവിൽ സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്ന് സുരേന്ദ്രന് പറയേണ്ടി വന്നു. സന്ധ്യയോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയെങ്കിലും രണ്ട് മണിക്കൂറോളം ഇയാൾ പോലീസിനെ വട്ടം കറക്കി. ഒടുവിൽ കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. സ്വർണം കുഴിച്ചിട്ട സ്ഥലം പുല്ലുവളർന്ന് കാടായി മാറിയിരുന്നു. അതുകൊണ്ട് തന്നെ സ്വർണം കുഴിച്ചിട്ടിട്ട് കുറെ നാളായി എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Post Your Comments