KeralaLatest NewsNews

യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം : സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവരം. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥൻ തന്നെയാണ് ഇക്കാര്യം എൻ.ഐ.എ.യോട് പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻ.ഐ.എ.കണ്ടെത്തി.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നൽകിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന്‌ യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്. കോൺസുലറ്റിന്റെ ആറ് അക്കൗണ്ടുകളിൽ ഒന്നിൽനിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നിൽ.

തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യൻ കറൻസി ആയി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നു എന്നും എൻ.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘ഡോളർ സംഘടിപ്പിച്ച് നൽകിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, കോൺസുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാൻ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് നിഗമനം.5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാൻസ് വെൻചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എൻ.ഐ.എ. അന്വേഷണപരിധിയിൽ ഉണ്ട്. എന്നാൽ, കോൺസുേലറ്റിലെ മറ്റ് പ്രവൃത്തികൾക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button