KeralaLatest NewsNews

മലപ്പുറം കളക്ടറുമായി സമ്പർക്കം; ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നാണ് കളക്ടര്‍ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

Read also: ‘ഇതാണോ പ്രധാനമന്ത്രിയുടെ മെച്ചപ്പെട്ട അവസ്ഥ’ ; കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കളക്ടർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്ക പട്ടികയിൽ വരും. കോഴിക്കോട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button