ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍. ആരോഗ്യനില രാവിലെ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയേറെ മെച്ചപ്പെട്ടതായും ഉത്കണ്ഠയ്ക്ക് കാരണമില്ലെന്നും അദ്ദേഹം സുഖം പ്രാപിക്കുമെന്നും മകന് എസ്.പി ചരണ്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചുവെന്ന് സഹോദരി എസ്.പി വസന്തയും വ്യക്തമാക്കി.
Read also: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും പുറത്ത്
ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫേസ്ബുക്ക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയായിരുന്നു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് പിന്നാലെ സ്ഥിതി മോശമാകുകയായിരുന്നു
Post Your Comments