Latest NewsNewsIndia

13 കാരിയെ 18 കാരന്‍ ബലാത്സംഗം ചെയ്തു

13 കാരിയെ 18 കാരന്‍ ബലാത്സംഗം ചെയ്തു. തെക്ക്-കിഴക്കന്‍ ദില്ലിയിലെ ചേരി ക്ലസ്റ്ററില്‍ ആണ് സംഭവം. കുടുംബത്തിന്റെ പരാതിയില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതിനെ തുടര്‍ന്ന് 18കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.

13 കാരിയായ മകളെ ചില കാരണങ്ങളാല്‍ വശീകരിച്ച് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അയല്‍വാസികളിലൊരാള്‍ക്കും സുഹൃത്തിനും എതിരെ വ്യാഴാഴ്ച രാത്രിയാണ് രേഖാമൂലം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്‌സോ ആക്ട് എന്നിവ പ്രകാരം 18കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 കാരനെ അറസ്റ്റ് ചെയ്യാന്‍ പോയെങ്കിലും പ്രതി ഒളിവില്‍ പോയതായി സംഘം കണ്ടെത്തി.

കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍പി മീന പറഞ്ഞു. ലൈംഗികാതിക്രമത്തില്‍ മറ്റൊരാളുടെ പങ്ക് ഇതുവരെ ഉയര്‍ന്നിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button