Latest NewsNewsInternational

‘അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ്’; ട്രംപിനെതിരെ കമലാ ഹാരിസ്

ഡെലവർ : യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസ് കമലാ ഹാരിസ്. പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്. ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല പറഞ്ഞു. ”ശല്യക്കാരിയായ സെനറ്ററാണ് കമല”, എന്ന് ട്രംപ് ആക്ഷേപിച്ചതിന് മറുപടി കൂടിയാണിത്.

കൊവിഡ് വിഷയം ഉയർത്തിക്കാട്ടിയാണ് കമലാഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്നത്. എബോള രോഗബാധയുണ്ടായപ്പോൾ, മരിച്ചത് വെറും രണ്ട് അമേരിക്കക്കാർ മാത്രമായിരുന്നുവെന്നും, അന്ന് പ്രസിഡന്‍റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്‍റ് ബൈഡനുമായിരുന്നുവെന്ന് കമല ഓർമിപ്പിക്കുന്നു. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനിൽപ്പ് ട്രംപ് താളം തെറ്റിച്ചെന്നും കമല പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപരിഷ്കരണനടപടികളാണ് ഒബാമ, ബൈഡൻ ഭരണകാലത്തുണ്ടായത്. അത് ട്രംപിന്‍റെ കാലത്ത് നിലംപൊത്തി. സ്വന്തം ജോലി ചെയ്യാനറിയാത്തയാളെ ഈ പണി ഏൽപിച്ചാൽ ഇങ്ങനെയുണ്ടാകും. അമേരിക്കയുടെ അവസ്ഥ കീറിപ്പറിഞ്ഞ നിലയിലാണ് എന്നും
കമല വിമർശിച്ചു.

ജോ ബൈഡന്‍റെ സ്വന്തം നാടായ ഡെലവറിലെ വിൽമിംഗ്‍ടണിലായിരുന്നു കമലാഹാരിസുമൊത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി. വ്യാഴാഴ്ച തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ജോ ബൈഡൻ കമലയെ നാമനിർദേശം ചെയ്തപ്പോൾ അത് ചരിത്രത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി. അമേരിക്കയുടെ ചരിത്രത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും, ആഫ്രിക്കൻ വനിതയുമാണ് കമലാ ഹാരിസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button