Latest NewsNewsIndia

ടിക് ടോക്കിന്റെ ഇന്ത്യയിലെ സമയം തെളിയും, രക്ഷകരായി റിലയന്‍സ് എത്തുമോ?

മുംബൈ • വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി നേരത്തെ ചർച്ചകൾ നടത്തിവരികയാണെന്ന് ടെക് ക്രഞ്ച് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ഇരു കമ്പനികളും കഴിഞ്ഞ മാസം അവസാനം സംഭാഷണങ്ങൾ ആരംഭിച്ചെങ്കിലും ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് റിലയൻസ്, ബൈറ്റ്ഡാൻസ്, ടിക് ടോക്ക് എന്നിവര്‍ പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെത്തുടർന്നാണ് “പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും” ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാർ ടിക് ടോക്കും വീ ചാറ്റും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്

കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടിക്ക് ടോക്കിനെ നിരോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ആപ്ലിക്കേഷന്റെ യു.എസ് പ്രവർത്തനങ്ങൾ സ്വന്തമാക്കാൻ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചർച്ചകൾ നടത്തിവരികയാണ്.

ടിക് ടോക്കുമായി ഇടപാട് നടത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്‍കോര്‍പ്പറേറ്റഡ് താൽപര്യം പ്രകടിപ്പിച്ചതായി ഇക്കാര്യം അറിവുള്ള വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button