ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെകെപിഎം) പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസലിന്റെ രാജി പ്രഖ്യാപനം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനമാണ് ഷാ ഫൈസല്‍ പരസ്യമായി പ്രഖ്യാപിച്ചത്. രാജി പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് ഷാ ഫൈസല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെകെപിഎം) പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയത്. രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ സൂചനകള്‍ ഞായറാഴ്ച ഫൈസല്‍ നല്‍കിയിരുന്നു. രാഷ്ട്രീയ പദവികള്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ നിന്ന് അദ്ദേഹം നീക്കം ചെയ്തിരുന്നു.സിവില്‍ സര്‍വീസിലേക്ക് മടങ്ങുവാനാണ് ഷാ ഫൈസല്‍ ശ്രമിക്കുന്നതെന്നാണ് സൂചന. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടക്കുന്നതായി ഷാ ഫൈസല്‍ മാധ്യമങ്ങളോട് തുറന്നു സമ്മതിക്കുകയും ചെയ്തു.
സര്‍വീസിലേക്കുള്ള മടക്കത്തെ കുറിച്ചാണ് അജിത് ഡോവലുമായി സംസാരിച്ചതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ഫൈസല്‍ ഷാ തയാറായില്ല.
Post Your Comments