
ന്യൂഡല്‍ഹി: രാജ്യത്തെ നികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്ലാറ്റ്ഫോം . പുതിയ സംവിധാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചത്. സത്യസന്ധരായ നികുതി നല്‍കുന്നവരെ സഹായിക്കുന്നതിനാണ് പ്ലാറ്റ്‌ഫോം. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പുതിയ ചുവടുവയ്പ്പാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സുതാര്യമായ നികുതി സമര്‍പ്പണം-സത്യസന്ധര്‍ക്ക് ആദരം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫേസ്ലെസ് അസസ്‌മെന്റ്, ഫേസ്ലെസ് അപ്പീല്‍, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ തുടങ്ങിയവ പ്ലാറ്റ്‌ഫോമിലുണ്ട്. ഫേസ്ലെസ് അസസ്‌മെന്റ്, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ എന്നിവ ഇന്ന് നിലവില്‍ വരും. ഫേസ്ലെസ് അപ്പീല്‍ സേവനം സെപ്റ്റംബര്‍ 25ന് നിലവില്‍ വരുമെന്നും മോദി അറിയിച്ചു.
നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കമ്പ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം.
Post Your Comments