തിരുവനന്തപുരം • കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ജനങ്ങളുടെ ഫോൺ കോൾ ഡീറ്റെയിൽസ് (CDR) പോലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല. ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് കേരള പോലീസ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പുട്ടസ്വാമി കേസിൽ, Right to Privacy എന്നാൽ Right to Life എന്ന Article 21ന്റെ പരിധിയിൽ വരും എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ Article 21ന്റെ ലംഘനമാണ് ഇപ്പോൾ ഇവിടെ നടന്നിട്ടുള്ളത്. പോലീസിന്റെ ബലത്തിൽ നടത്തിയ ഈ സ്വകാര്യതാ ലംഘനത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
പോലീസിന്റെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ചു നൽകേണ്ട ചുമതല ടെലികോം കമ്പനികൾക്കും ഇല്ല. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം സെക്ഷൻ 26 പ്രകാരം മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. മുഖ്യമന്ത്രിയും പോലീസ് മേധാവിയും നേതൃത്വം നൽകുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും ഓർമ്മിപ്പിക്കുന്നതായും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു .
Post Your Comments