ചെന്നൈ: ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി , എം.എല്‍.എയ്ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഡിഎംകെ. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് എം.എല്‍.എ കുകാ സെല്‍വത്തിനെ ഡി.എം.കെ പുറത്താക്കി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.ആഗസ്റ്റ് നാലിനായിരുന്നു അദ്ദേഹം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് ബി.ജെ.പിയുടെ ചെന്നൈ ഓഫീസില്‍ നടന്ന പരിപാടിയിലും പങ്കെടുത്തിരുന്നു.
ഡി.എം.കെയില്‍ കുടുംബാധിപത്യമാണ് നില നില്‍ക്കുന്നതെന്ന് സെല്‍വം വിമര്‍ശിച്ചിരുന്നു. തന്നെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഡി.എം.കെയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.തന്റെ ഭാഗം കേള്‍ക്കാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും സെല്‍വം ആരോപിച്ചു. എന്നാല്‍, സെല്‍വത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നുവെന്നും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കുന്നതെന്നും ഡി.എം.കെ അറിയിച്ചു.
Post Your Comments