KeralaLatest NewsNews

ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തിൽ ആരും അംഗീകരിക്കില്ല- മുഖ്യമന്ത്രിയോട് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അവഹേളിച്ച മുന്‍ ദേശാഭിമാനി എഡിറ്റര്‍ പി.എം മനോജിനെ പ്രസ്സ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്ന് പി.എം മനോജ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം സുരേന്ദ്രന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബർ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തിൽ ആരംഗീകരിച്ചു തരുമെന്നാണ് താങ്കൾ കരുതുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം. താങ്കൾ പറയുന്നതിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങയുടെ പാർട്ടിയുടെ ഉന്നതനേതാക്കൾ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈൽ പിക്ചറിൽ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാൻ താങ്കൾ ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

https://www.facebook.com/KSurendranOfficial/photos/a.640026446081995/3252109964873617

shortlink

Related Articles

Post Your Comments

Related Articles


Back to top button