കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ്(48) മരണപ്പെട്ടത്. ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളെ നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് ബാധിച്ചതോടെയാണ് ശശിധരനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.
സംസ്ഥാനത്ത് ഇന്നലെ 1212 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതില്‍ ഉറവിടമറിയാത്തത് 45. വിദേശത്തുനിന്ന് 51 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്‍. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം – 266
മലപ്പുറം – 261
എറണാകുളം – 121
ആലപ്പുഴ – 118
കോഴിക്കോട് – 93
പാലക്കാട് – 81
കോട്ടയം – 76
കാസറഗോഡ് – 68
ഇടുക്കി – 42
കണ്ണൂര്‍ – 31
പത്തനംതിട്ട – 19
തൃശൂര്‍ – 19
വയനാട് – 12
കൊല്ലം – 5
കഴിഞ്ഞ 24 മണിക്കൂറിനകം 28, 664 സാമ്പിളുകള്‍ പരിശോധിച്ചു.
Post Your Comments