ഫുജൈറ : പുതിയ രണ്ട് കോവിഡ് പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിച്ച് യുഎഇ. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് പുതിയ കേന്ദ്രങ്ങള്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിർദേശപ്രകാരം ആരംഭിച്ചത്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ കോവിഡ് പരിശോധന സൗജന്യമാണ്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും ഫുജൈറ പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‍സ് എന്നിവയുടെ സഹകരണത്തോടെയാവും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ. ചൊവ്വാഴ്ച 262 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,966ഉം, മരണസംഖ്യ 358ഉം ആയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 195 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം . 56,961 ആയി ഉയർന്നു. നിലവില്‍ 5,647 പേരാണ് ചികിത്സയിലുള്ളത്. 64,110 കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.
Post Your Comments