തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ തടവുകാരേയും പരിശോധിക്കും. തിരുവനന്തപുരത്ത് 5 പോലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൂജപ്പുര ജയിലില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. രോഗബാധ ഏറിയ സാഹചര്യത്തില്‍ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ കേന്ദ്രമാക്കി. അതിനിടെ തിരുവനന്തപുരം പാലോട് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ നടത്തിയ പരിശോധനയിലാണ് 11 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതില്‍ എട്ടുപേര്‍ പാലോട് പ്ലാവറയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ്.
Post Your Comments