KeralaLatest NewsNews

മലയാളി യുവാവിനെ ദുബായിലെ താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ് : ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാജി ആലത്തുംകണ്ടയില്‍ (40) ആണ് മരിച്ചത്. ദെയ്‌റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ വിടവിലൂടെ നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷൈജു പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷാജിയ്ക്ക് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button