ന്യൂ ഡൽഹി : ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും. ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 4G ഇന്‍റർനെറ്റ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകി തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. സുരക്ഷാ പ്രശ്‍നങ്ങൾ കണക്കിലെടുത്ത് 4 ജി സേവനങ്ങൾ പൂർണ്ണമായി പുന. സ്ഥാപിക്കാനാകില്ല ,പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും, രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയിൽ അറിയിച്ചു.
370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവില്‍ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന നിലപാടിലാണ് സർക്കാർ..
Post Your Comments