COVID 19Latest NewsNewsIndia

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍ : വാക്‌സിന്‍ വിജയകരമെന്ന് സൂചന : പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും

മുംബൈ : ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

Read also : ‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം തകര്‍ക്കുന്നു

ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ നിര്‍മാണം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് സൂചന. ഐ.സി.എം.ആറുമായും സൈഡസ് കാഡില ലിമിറ്റഡുമായും ചേ4ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്ബിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്‌ബോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button