തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി കോവിഡ് പോരാളികളും. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളിലാണ് കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും അതിഥികളാകുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ ജീവനക്കാര്‍ എന്നി വിഭാഗങ്ങളില്‍ നിന്നുള്ളവരെ ചടങ്ങളിലേക്ക് ക്ഷണിക്കാനാണ് നിര്‍ദേശം. കോവിഡിനെ അതിജീവിച്ചവരെയും ചടങ്ങളിലേക്ക് ക്ഷണിക്കാമെന്നും നിര്‍ദേശങ്ങളിലുണ്ട്.
Read also: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലിന് നോട്ടിസ് അയച്ച് കസ്റ്റംസ്
തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാനതല ആഘോഷത്തില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 150 ആണ്. ജില്ല തലത്തില്‍ 100 ഉം ബ്ലോക്ക് തലത്തില്‍ 50 ഉം, കോര്പറേഷന്, മുന്‍സിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ 75 ഉം പേരെ പങ്കെടുക്കാവൂ. ഇതിന് പുറമേ പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 50 പേരും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടത്തുന്നത്.
Post Your Comments