COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു

റിയാദ് : കോവിഡ്  ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലെ ബിഷയിൽ നാല് വർഷത്തോളമായി അൽശാഇർ ഗ്രൂപ്പ് ഹോട്ടൽ ജീവനക്കാരനായിരുന്ന നിലമ്പൂർ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി സുലൈമാൻ (52) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്നു.

20 വർഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് നേരത്തെ റിയാദിലായിരുന്നു ജോലി. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം. പിതാവ്: പരേതരായ തൊണ്ടിയിൽ അലവി, മാതാവ്: ചെമ്പാടി ഖദീജ, ഭാര്യ: ചേട്ടക്കുത്ത് സൈനബ, മക്കൾ: ഹിബ (21), ഹിഷാം (18), ഹനീം (15).മരുമകൻ: നൗഷാദ് പാലേമാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button