ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക . പുണ്യ ദിവസങ്ങളായ കൃഷ്ണ ജന്മാഷ്ടമി, ഓണം, ഗണേഷ് ചതുർത്ഥി എന്നീ ദിവസങ്ങൾ ഹൈന്ദവർക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ് കണക്കിലെടുത്താണ് തീരുമാനം .
കാനഡയിലെ നിയമങ്ങൾ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. എന്നിരുന്നാലും, ആ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനും ഹനുമാൻ ചാലിസ, ഗായത്രി മന്ത്രം പോലുള്ള സ്തുതിഗീതങ്ങൾ പ്രക്ഷേപണം ചെയ്യാൻ ക്ഷേത്രങ്ങളെ അനുവദിക്കാനും മിസിസ്സാഗാ കൗൺസിൽ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു. ഇതിനെ പിന്തുണച്ചവരിൽ സിറ്റി മേയർ ബോണി ക്രോംബിയും ഉൾപ്പെടുന്നു.
ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 1 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ,ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു ഫോറം കാനഡയാണ് മുന്നോട്ട് വന്നത്. കൃഷ്ണ ജന്മാഷ്ടമി, ഓണം, ഗണേഷ് ചതുർത്ഥി എന്നിവ ഹിന്ദുക്കൾക്ക് പ്രത്യേകിച്ചും പ്രാധാന്യമുള്ളതാണെന്നും അവർ വാദിച്ചിരുന്നു.കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ള നിയന്ത്രണങ്ങൾ വിശ്വാസങ്ങളെ മുറിവേൽപ്പിക്കാതിരിക്കാനും കൂടിയാണ് പുതിയ തീരുമാനം .
Post Your Comments