ശ്രീനഗര്‍ : ചൈനയ്ക്കെതിരെ ഇന്ത്യയുടെ വജ്രായുധം… ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ . ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് ഈ ഹെസികോപ്ടറിന്റെ നിര്‍മാതാക്കള്‍. ഇന്ത്യന്‍ വ്യോമസേനയെ പിന്തുണയ്ക്കുന്നതിനായി ലഡാക്ക് മേഖലയില്‍ വിന്യസിച്ചു.ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വിന്യസിപ്പിച്ച് സുരക്ഷ കൂട്ടുന്നത്.
Read Also : റഫേല്‍ ഇന്ത്യയിലെത്തിയതോടെ ആശങ്ക: അമേരിക്കയെ സഹായത്തിനായി ആശ്രയിച്ച് പാകിസ്ഥാൻ
അതിര്‍ത്തിയില്‍ ഹൈലികോപ്റ്ററുകള്‍ വിന്യസിച്ച കാര്യം ഒരു പ്രസ്താവനയിലൂടെയാണ് എച്ച്.എ.എല്‍ അറിയിച്ചിരിക്കുന്നത്.’ഇന്ത്യന്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രത്യേകതകളോടെ, എച്ച്.എ.എല്‍ രൂപകല്‍പ്പന ചെയ്ത് ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധ ഹെലികോപ്റ്ററാണിത്.
ഉയരമുള്ള പ്രദേശങ്ങളില്‍ നിന്ന് വളരെ കൃത്യമായി നിരീക്ഷണം നടത്താന്‍ കഴിവുള്ളവയാണ് എല്‍.സി.എച്ച് ഹെലികോപ്റ്ററുകള്‍. അതിനാല്‍ത്തന്നെ ശത്രുക്കളുടെ നുഴഞ്ഞുകയറ്റം വളരെ വേഗം തിരിച്ചറിയാന്‍ സാധിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹെലികോപ്റ്ററിന് രാത്രിയെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ, ഏത് തരത്തിലുള്ള ശത്രുക്കളെയും തുരത്താന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് രാത്രിയുണ്ടായ ചൈനീസ് അതിക്രമത്തില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Post Your Comments