KeralaNews

പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പിഴവും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ വന്നിട്ടുള്ള കുറവ് രോഗവ്യാപനം ഇല്ലാതായതിന്റെ സൂചനയല്ല. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്‌കിന്റെ ശരിയായ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ഇടക്കിടെ വൃത്തിയാക്കല്‍ തുടങ്ങിയ നിയന്ത്രണ മാര്‍ഗങ്ങള്‍ ജീവിതശൈലിയുടെ ഭാഗമായി തന്നെ തുടരണം. അനാവശ്യയാത്രകള്‍ ഒഴിവാക്കുകതന്നെ വേണം. കടകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലും വിവാഹം, മരണം തുടങ്ങിയ പൊതുചടങ്ങുകളിലും കൂട്ടം കൂടുന്നത് ഒഴിവാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. നനഞ്ഞ മാസ്‌കുകള്‍ ഉപയോഗിക്കരുത്. അവ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കണം. കൂട്ടം കൂടുന്നത് ഒഴിവാക്കണം. തിളിപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും വേണം. ജീവനക്കാരും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളിലുമുള്ള പൊതുജനങ്ങളും കോവിഡ് വ്യാപനത്തിനെതിരെ പൂര്‍ണശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button