Latest NewsIndiaNews

ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

അഹമ്മദാബാദ് • ഗുജറാത്തില്‍   2004 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവ് തിങ്കളാഴ്ച വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൽസാദ് ജില്ലാ വാർലി ആദിവാസി സമൂഹത്തിന്റെ പ്രസിഡന്റ് ബാബുഭായ് വർധ (52) യാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

2001 മുതൽ 2004 വരെ കോൺഗ്രസിന്റെ വൽസാദ് ജില്ലാ പ്രസിഡന്റായിരുന്നു വർധ. എന്നാൽ പാർട്ടി നേതാവ് ജിതുഭായ് ചൗധരിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്. കോൺഗ്രസിൽ വീണ്ടും ചേരുന്നതിന് മുമ്പ് ബി.ജെ.പിയുടെ കപ്രഡ താലൂക്ക് വൈസ് പ്രസിഡന്റായിരുന്നു വർധ.

വൽസാദിലെ കപ്രഡയിലെ സംവരണ സീറ്റിൽ നിന്ന് നാല് തവണ എം‌.എൽ.‌എയായ ജിത്തുഭായ് ചൗധരിയും കോൺഗ്രസ് വിട്ട് ഈ വർഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയിൽ ചേര്‍ന്നിരുന്നു.

വാൽസാദിലെ കപ്രഡ പട്ടണത്തിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ പാണ്ഡ്യ, ഡോ. തുഷാർ ചൗധരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വർധയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കപ്രഡ നിയമസഭാ സീറ്റിലെ 60 ശതമാനം വോട്ടര്‍മാരും വാർലി സമൂഹത്തില്‍പ്പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button