Latest NewsSaudi ArabiaNewsGulf

ഇഖാമ കഴിഞ്ഞവരും, ഹുറൂബ് കേസില്‍പ്പെട്ടവരുമായ ഇന്ത്യന്‍ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം : 3581പേർക്ക് എക്‌സിറ്റ് വിസ

റിയാദ് : സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമായ ഇന്ത്യന്‍ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരിൽ 3581 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വിസ ലഭിച്ചു. ഹുറൂബ് കേസില്‍പ്പെട്ട 3032 പേര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞ 549 പേര്‍ക്കുമാണ് എക്‌സിറ്റ് വിസ ലഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ ബാക്കിയുള്ളവരുടെ എക്‌സിറ്റ് നടപടിക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് പരാതി നല്‍കുകയും നിയമലംഘനത്തിനു പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് ഹുറൂബ്. ഇത്തരത്തില്‍ നിരവധിയാളുകള്‍ സൗദി അറേബ്യയിലുള്ളത്.

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം ആദ്യമാണ് എംബസിയില്‍ ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഒരു ബാച്ചിനാണ് നാട്ടിലേക്ക് മടങ്ങാനായി എക്‌സിറ്റ് വിസ ലഭിച്ചത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാൻ അവസരമുണ്ട്. ഇതിനായി സന്ദർശിക്കുക : https://www.eoiriyadh.gov.in/news_detail/?newsid=35

shortlink

Related Articles

Post Your Comments

Related Articles


Back to top button