Latest NewsNewsInternational

മരണത്തിലേക്ക് പോകുമ്പോള്‍ ഒരു വ്യക്തിയ്ക്ക് ചുറ്റുമുളള ശബ്ദം തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍

മരണത്തിലേക്ക് പോകുമ്പോള്‍ ഒരു വ്യക്തിയ്ക്ക് ചുറ്റുമുളള ശബ്ദം തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ . മരണത്തിലേക്ക് നീങ്ങുന്ന നിമിഷങ്ങളിലും നമുക്ക് ചുറ്റുമുള്ള ശബ്ദം കേള്‍ക്കാനാകുമെന്ന് ഗവേഷകര്‍. മരണത്തിന് തൊട്ട് മുന്‍പ് അബോധാവസ്ഥയിലെത്തുന്ന സമയത്ത് പോലും കേള്‍വി സജീവമായിരിക്കുമെന്നാണ് കണ്ടെത്തല്‍. ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.

മരണത്തിന് തൊട്ട് മുന്‍പ് അബോധാവസ്ഥയിലായവരില്‍ നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചിരിക്കുന്നത്. 64 ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് തലച്ചോറിലെ വൈദ്യുത ചലനങ്ങളെ രേഖപ്പെടുത്തിയാണ് ഗവേഷകര്‍ തെളിവ് കണ്ടെത്തിയത്. ആരോഗ്യവാന്മാരായായ ചെറുപ്പക്കാരിലും ആശുപത്രികളില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരേയുമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയത്.

വിവിധ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന സിഗ്‌നലുകളുടെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുകയായിരുന്നു അദ്യ പടി. പിന്നീട് ബോധാവസ്ഥയിലും അബോധാവസ്ഥയിലും കിടക്കുന്നവരെ ഇതേ ശബ്ദങ്ങള്‍ തന്നെ കേള്‍പ്പിച്ചു. അബോധാവസ്ഥയില്‍ കിടക്കുന്നവരുടെ പോലും തലച്ചോറില്‍ സമാനമായ സിഗ്‌നലുകളുണ്ടായി.

പ്രിയപ്പെട്ടവരുടെ ശബ്ദമോ ഇഷ്ടപ്പെട്ട സംഗീതമോ മരണത്തിലേക്ക് പോകുന്ന അവസാന നിമിഷത്തില്‍പോലും നമുക്ക് ആസ്വദിക്കാനാകുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് ബ്ലണ്ടന്‍ പറയുന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ചിലരുടെ ജീവിതത്തെക്കുറിച്ചും ഗവേഷണഫലത്തില്‍ വിവരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button