Latest NewsNewsIndiaTechnology

തകരാറുകള്‍ പരിഹരിച്ചു, ഓണ്‍ലൈന്‍ പണം കൈമാറ്റം സാധാരണനിലയിൽ

മുംബൈ : യുപിഐ സര്‍വറുകളിലെ തകരാറുകള്‍ പരിഹരിച്ചതോടെ എസ്ബിഐയുടെ ഓണ്‍ലൈന്‍ പണം കൈമാറ്റം സാധാരണനിലയിൽ. ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ യുപിഐ ആപ്പുകളിലൂടെ തടസമില്ലാതെ പണം അയക്കുവാൻ സാധിക്കും.

കഴിഞ്ഞ ദിവസം എസ്ബിഐയുടെ യുപിഐ സര്‍വറുകള്‍ കൂട്ടത്തോടെ പണിമുടക്കിയതിനാൽ ഓണ്‍ലൈന്‍ പണം കൈമാറ്റങ്ങള്‍ തടസപ്പെട്ടിരുന്നു. മൂന്ന് ദിവസമായി തുടര്‍ന്ന ടെക്ക്നിക്കല്‍ പ്രശ്നങ്ങള്‍ക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികൾ ലഭിച്ചതോടെ എസ്ബിഐ അധികൃതര്‍ തകരാര്‍ പരിഹരിക്കുകയായിരുന്നു. ഇത് ആദ്യമായല്ല എസ്ബിഐ ഇത്തരത്തില്‍ സാങ്കേതിക തകരാര്‍ നേരിടുന്നത് ന്നത്. നേരത്തെ എസ്ബിഐയുടെ യോനോ ആപ്പ് പണി മുടക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button