Latest NewsKeralaIndiaNews

കോവിഡിന്റെ പശ്ചാത്തലത്തിൽ 74ാം സ്വാതന്ത്ര്യദിനാഘോഷം കേന്ദ്രത്തിലും സംസ്ഥാനത്തും …

ഡോ​ക്​​ട​ർ​മാ​ർ മു​ത​ൽ ശു​ചീ​ക​ര​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ വ​രെ ക്ഷ​ണി​ക്കും

ഡൽഹി , ചെങ്കോട്ടയിൽ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തി.ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം (Independence Day 2020) ആഘോഷിക്കാൻ ഒരുങ്ങുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുക.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, സാമൂഹിക അകലം പാലിക്കൽ, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.സാധാരണ 10,000 ത്തിലേറെ അതിഥികൾ പങ്കെടുക്കാറുള്ള ഡൽഹി ചെങ്കോട്ടയിൽ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തി. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം.

കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, പൊലീസുകാർ എന്നിവരുടെ പ്രതിനിധികൾക്കും ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് ക്ഷണമുണ്ട്.മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും വേണം അതിഥികൾ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത്. സാധാരണ 4200 ഓളം എൻസിസി കേഡറ്റുകൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പങ്കെടുത്തുന്നിടത്ത് ഇത്തവണ അഞ്ഞൂറിൽ താഴെ കേഡറ്റുകൾ മാത്രമാണ് പങ്കെടുക്കുക.

എന്നാൽ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി    സ​ർ​ക്കാ​രിന്റെ സ്വാ​ത​ന്ത്ര്യ​ദി​ന   ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രെ പോരാടുന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും അ​തി​ഥി​ക​ളാ​യെ​ത്തും. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്​ സ്വാ​​ത​​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. കോ​വി​ഡ്​ പോ​രാ​ളി​ക​ളാ​യ ഡോ​ക്​​ട​ർ​മാ​ർ, ന​ഴ്​​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ശു​ചീ​ക​ര​ണ​ജീ​വ​ന​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ ച​ട​ങ്ങി​ലേ​ക്ക്​ ക്ഷ​ണി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.കോ​വി​ഡ്​ അ​തി​ജീ​വി​ച്ച​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക്​ ക്ഷ​ണി​ക്കാം.പൊ​തു​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​രെ ച​ട​ങ്ങു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. എമർജൻസി കോവിഡ് സെന്ററുകളും വേദിയോട് ചേർന്ന് സജ്ജീകരിക്കും.ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്‍റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും.

shortlink

Related Articles

Post Your Comments

Related Articles


Back to top button