കൊച്ചി : എന്‍ഐഎ യുഎഇയില്‍ എത്തിയതിനു പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക മാത്രമല്ല, കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ കണ്ടെത്താനു കൂടിയാണ്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈ ആക്രമിസംഘം വെട്ടിയതു 2010 ജൂലൈ 4 നാണ്. അതിനു ശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരം ലഭിച്ചിട്ടില്ല.
Read Also : അവര്‍ ഞങ്ങളെ കൊല്ലും : സ്വര്‍ണക്കടത്ത് സംഘത്തില്‍ കുടുങ്ങിയ യുവതിയുടെ വെളിപ്പെടുത്തല്‍
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത 12ാം പ്രതി മുഹമ്മദ് അലിയില്‍ നിന്നാണ് ഈ പിടികിട്ടാപ്പുള്ളി ദുബായിയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൈവെട്ടു കേസിലെ 24ാം പ്രതിയായിരുന്ന അലിയെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതാണ്. കേസിലെ പിടികിട്ടാപ്പുള്ളികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ രാജ്യം വിട്ട പിടികിട്ടാപ്പുള്ളി അന്നു മുതല്‍ ദുബായിലെ സ്വര്‍ണക്കടത്തു റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണ് അലിയില്‍ നിന്നു ലഭിച്ച വിവരം. സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ത്ത ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ ചോദ്യം ചെയ്യുന്നതോടെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്നാണു എന്‍ഐഎയുടെ പ്രതീക്ഷ. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ തിരച്ചില്‍ നോട്ടിസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
Post Your Comments