തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നമ്മുടെ മുത്താണ് ഭാഗ്യമാണ്… നാട്ടില്‍ എന്ത് കാര്യം നടന്നാലും അറിയാത്ത മുഖ്യമന്ത്രി.. അറിഞ്ഞാലും അറിയാത്ത ഭാവം നടിയ്ക്കുന്ന മുഖ്യമന്ത്രിയെ കിട്ടാനും ഭാഗ്യം വേണം ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. വിവിധ വിഷയങ്ങളില്‍ നാട്ടില്‍ നടക്കുന്നത് പോയിട്ട് സ്വന്തം വകുപ്പില്‍ നടക്കുന്നത് പോലും അറിയാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ല. തന്റെ പ്രസ് സെക്രട്ടറി പി.എം.മനോജ് തന്നെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ച മാദ്ധ്യമപ്രവര്‍ത്തകരെ പുലഭ്യം പറഞ്ഞതും മുഖ്യമന്ത്രി അറിഞ്ഞില്ല.പെട്ടിമുടിയില്‍ പോകാതിരുന്ന മുഖ്യമന്ത്രി നമ്മുടെ ഭാഗ്യമാണ്. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഇങ്ങനെ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്!…. പെട്ടിമലയില്‍ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! ! !
മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളാണെങ്കില്‍ അദ്ദേഹം ഒട്ടും അറിയുന്നില്ല. എന്തെല്ലാമാണ് അദ്ദേഹം അറിയാതെ പോയത്.
1. സ്പ്രിംഗ്‌ളര്‍ ഇടപാടിലെ അഴിമതി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അഴിമതിയുടെ പേരില്‍ സ്പ്രിംഗ്‌ളര്‍ കരാര്‍ റദ്ദാക്കിയതും അദ്ദേഹം അറിഞ്ഞില്ല; കാരണം അദ്ദേഹം നിഷ്‌കളങ്കനാണ്.
2. സ്വര്‍ണക്കടത്ത്/ രാജ്യദ്രോഹ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷിന് ഐ.ടി. വകുപ്പില്‍ വന്‍ ശമ്പളത്തില്‍ നിയമനം നല്‍കിയ കാര്യവും അദ്ദേഹം അറിഞ്ഞില്ല.
3. ഐ. ടി. വകുപ്പ് സെക്രട്ടറിയും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരന്‍, സ്വപ്ന സുരേഷിന്റെ ഉപകര്‍ത്താവ് ആണ് എന്ന കാര്യവും അദ്ദേഹം അറിഞ്ഞില്ല.
4. സ്വപ്ന സുരേഷും ശിവശങ്കരനും ഒരുമിച്ച് ഒന്നു ചേര്‍ന്ന് ദുബായില്‍ പോയി യു. എ. ഇ. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നൊരുക്കവും, ഗൃഹപാഠവും, നടത്തിയ കാര്യവും മുഖ്യമന്ത്രി അറിഞ്ഞില്ല.
5. റെഡ് ക്രസന്റ് (രക്ത ചന്ദ്രിക)മായി കൂടി കൂടിക്കാഴ്ച നടത്തുമ്പോഴും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോഴും സ്വപ്നയുടെ സാന്നിധ്യം അദ്ദേഹം ശ്രദ്ധിച്ചേയില്ല. കാരണം, അദ്ദേഹം നിഷ്‌കളങ്കനാണ്. പിള്ള മനസാണ് അതില്‍ കള്ളമേയില്ല.
6. രക്തചന്ദ്രിക നല്‍കിയ 20 കോടിയില്‍ നിന്നും ഒരു കോടി സ്വപ്ന അടിച്ചുമാറ്റിയതും അദ്ദേഹം അറിഞ്ഞില്ല.
7. മന്ത്രി ജലീലും, ശരണം വിളിക്കുന്ന മന്ത്രിയും അടക്കം സ്പീക്കറോടൊപ്പവും അല്ലതെയും സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും പാവം മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.
8. തന്റെ പ്രസ്സ് സെക്രട്ടറി പി. എം. മനോജ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ധിക്കാരം കാട്ടിയ മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറഞ്ഞതും പുലയാട്ടിയതും മുഖ്യമന്ത്രി അറിഞ്ഞേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.
9. ലോകനാഥ് ബഹ്റയുടെ പോലീസ് നാട്ടില്‍ നടന്ന് ആളുകളെ ഇടിച്ചുകൊല്ലുന്നതും, ഉരുട്ടിക്കൊല്ലുന്നതും, മുക്കികൊല്ലുന്നതും വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി അറിയുന്നേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്. ഇങ്ങനെ നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണ്. പക്ഷെ, കോവിഡ് കാലം പാര്‍ട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തില്‍, പോലീസ് ഭരണം ഏര്‍പ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കൊടിയേരിയുടെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു. മരണം, ജനനം, വിവാഹം, അടിയന്തിരം ഇങ്ങനെ, ആചാരം എന്ത് തന്നെ ആയാലും പോലീസിന്റെ സമ്മതം വേണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇറക്കി. പോലീസിന്റെ സമ്മതമാകട്ടെ പാര്‍ട്ടി ശുപാര്‍ശ പറഞ്ഞാലേ ലഭിക്കൂ. കേരളത്തെ പാര്‍ട്ടി ഭരണത്തിലാക്കാന്‍ കഴിഞ്ഞ മുഖ്യമന്ത്രിയായും പിണറായി അറിയപ്പെടും. മുഖ്യമന്ത്രി, ഒന്നും അറിയാതെ അങ്ങ് ഇരുട്ടിലെ നടക്കരുത്. ഇരുട്ടില്‍ നടക്കുന്നവന്‍ ഇടറി വീഴും; മറക്കരുത്. അപ്പോള്‍ താങ്ങാന്‍ നിഴല്‍ പോലും ഉണ്ടാകില്ല; കാരണം വെളിച്ചമില്ലെങ്കില്‍ നിഴല്‍ ഉണ്ടാകില്ല. ഡോ. കെ. എസ്. രാധാകൃഷ്ണന്‍
Post Your Comments