മോസ്കോ: പുതുതായി കണ്ടെത്തിയ കോവിഡ് വാക്സിന് സ്പുട്നിക് വി എന്ന പേര് നൽകി റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിരില്‍ ദിമിത്രിയേവ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ, 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി വാക്സിനുകള്ക്കുവേണ്ട ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് അഞ്ചു രാജ്യങ്ങള്‍ക്കൊപ്പം 500 ദശലക്ഷം വാക്സിന് ഡോസുകള്‍ നിര്‍മിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് പരീക്ഷണങ്ങള്‍ക്കുവേണ്ട പണം മുടക്കിയതു ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബര്‍ മുതല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങുമെന്നും ദിമിത്രിയേവ് അറിയിച്ചു.
കൊറോണ വൈറസിനെതിരെയുള്ള വാക്സിന് റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് ആദ്യം അറിയിച്ചത്. തന്റെ പെണ്മക്കളില് ഒരാള്‍ക്ക് വാക്സിന് കുത്തിവയ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Post Your Comments