KeralaLatest NewsNews

സ്വപ്ന യുവതികളെ ബ്‌ളാക്ക് മെയില്‍ ചെയ്ത് ഒപ്പം കൂട്ടി,സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്ത്…

സ്ത്രീകളെ വശത്താക്കാന്‍ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച് അഭിഭാഷകരടക്കം സംഘം

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇടനിലക്കാരി ആയതാണെന്ന് സ്വപ്ന സുരേഷ്. ഇതിനായി ഭീഷണി മാത്രമല്ല ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്തപ്പോള്‍ സ്വപ്‌ന സമ്മതിച്ചു. സ്ത്രീകളെ വശത്താക്കാന്‍ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച് അഭിഭാഷകരടക്കം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹമോചന കേസിനെത്തുന്നവരാണ് പ്രധാന ടാര്‍ജെറ്റ്. നിയമോപദേശം ല്‍കിയും കേസ് നടത്തിപ്പ് ഏറ്റെടുത്തും സഹായം നല്‍കും. ബന്ധം ഉപയോഗിച്ച് ഇവരെ അനാശാസ്യ പ്രവര്‍ത്തികള്‍ക്കും കള്ളക്കടത്തു പോലുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കും. വിദേശത്ത് ജോലി നല്‍കുകയോ നാട്ടില്‍ തുണിക്കട, ബ്യൂട്ടി പാര്‍ലര്‍ എന്നിവ ഇട്ടുകൊടുക്കുകയോ ചെയ്യും.

ഇത്തരത്തില്‍ ഇടനിലക്കാരായ പത്തോളം സ്ത്രീകളെക്കുറിച്ചും സ്വപ്‌ന സുചന നല്‍കി. തിരുവനന്തപുരത്തും കഴക്കൂട്ടത്തും തുണക്കട നടത്തിയ യുവതി, കൗണ്‍സിലറുടെ സഹോദരിയായ ബ്യൂട്ടീഷ്യന്‍ എന്നിവർ ഇതിൽ ഉൾപ്പെടും.കേസുകളില്‍ പ്രതികളായി എത്തിയ ചില യുവതികളെ ജാമ്യത്തിലിറക്കുകയും കേസില്‍ നിന്ന രക്ഷപെടുത്തുകയും ചെയ്ത ശേഷം ഒപ്പം കൂട്ടുകയും ചെയ്യും.ശൃംഖലയിലെ ‘ മാഡ’ങ്ങളയി വിവിധ കാര്യങ്ങള്‍ക്കാണ് ഇവരെ ഉപയോഗപ്പെപയോഗപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വര്‍ഷം മുമ്പ് നടന്ന കള്ളക്കടത്തിലെ പ്രതി സെറീന ഷാജിയേയും ഇടനിലക്കാരിയാക്കിയത് കോടതി കേന്ദ്രീകരിച്ചുള്ള സംഘമാണ്. മുഖ്യ സൂത്രധാരന്‍ അഭിഭാഷകനായ ബിജു മനോഹരൻ ആയിരുന്നു. ബിജു ഭാര്യ വിനീതയേയും ഇടനിലക്കാരി ആക്കി. ഭിഷണിപെടുത്തിയാണ് തന്നെ ഒപ്പം കൂട്ടിയതെന്ന് അഭിഭാഷക കൂടിയായ വിനിത മൊഴി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button