Latest NewsNewsIndia

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് : ഇനി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പെന്ന് സൂചന

ന്യൂഡല്‍ഹി: ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് , ഇനി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പെന്ന് സൂചന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍) ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയതോടെയാണ് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.. പതഞ്ജലി ഒരു ആഗോള മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തേക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പതഞ്ജലിയുടെ വക്താവ് എസ്.കെ. തിജാറാവാല ഒരു ദേശീയമാദ്ധ്യമത്തോടു പറഞ്ഞു.

read also : തന്ത്രങ്ങള്‍ മെനഞ്ഞ് ഫൈസല്‍ ഫരീദ് : ഫൈസല്‍ ദുബായില്‍ തുടരുന്നതിനു പിന്നില്‍ ഉന്നത ബന്ധങ്ങളും യുഎഇയിലേയും മറ്റ് വിദേശരാഷ്ട്രങ്ങളിലേയും സ്വാധീനം

ഇതിനായി പ്രൊപ്പോസല്‍ തയാറാക്കി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റില്‍ (ബി.സി.സി.ഐ.) സമര്‍പ്പിക്കാന്‍ ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയതാവാദമുയര്‍ന്നതോടെയാണ് ഐ പി എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത്. തല്‍സ്ഥാനത്ത് ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പതഞ്ജലിയുടെ വരവ് ഐ പി എല്ലിനേക്കാള്‍ അവര്‍ക്കു തന്നെയാണ് പ്രയോജനപ്പെടുകയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി വിവോ മുടക്കിയിരുന്നത്. 2018ല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് കമ്പനിയുമായി കരാറിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button