KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകളളക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നുമുള്ള സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും ഇതിനു മുന്‍പും സമാനമായ രീതിയില്‍ പണം കോണ്‍സുല്‍ ജനറല്‍ കൊണ്ടു പോയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

ലോക്ക്ഡൗണിന് മുന്‍പ് നടത്തിയ 20 കളളക്കടത്തിലും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികള്‍ക്കും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ വാങ്ങിയിരുന്നെന്നാണ് സ്വപ്നയുടെ മൊഴി. പലപ്പോഴായി കിട്ടിയ കമ്മീഷന്‍ തുക കോണ്‍സുല്‍ ജനറല്‍ യൂറോപ്പില്‍ മറ്റൊരു ബിസിനസില്‍ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്.രണ്ട് ലക്ഷം ഡോളറുമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button