COVID 19Life Style

മഴക്കാലത്ത് കോവിഡ് വ്യാപിക്കുമോ ?

മഴക്കാലത്ത് ആസ്മ പോലെയുള്ള ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡിന്റെ വ്യാപനം ശക്തമായ ഈ സമയത്ത് ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

ഭുവനേശ്വര്‍ ഐഐടിയിലെയും എയിംസിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മഴയും തണുപ്പും കൊറോണ വൈറസിന്റെ വ്യാപനം വര്‍ധിപ്പിക്കുമെന്ന് കണ്ടു. ഹ്യൂമിഡിറ്റി, താപനില എന്നിവ രോഗം ഇരട്ടിക്കാന്‍ കാരണമാകുമെന്നും പഠനം പറയുന്നു.

ശ്വസനപ്രശ്‌നങ്ങള്‍ എങ്ങനെ തടയാം

ആപ്പിള്‍, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളായ വാള്‍നട്ട്, ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ബ്രോക്കോളി എന്നിവ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ബീന്‍സ്, ബെറിപ്പഴങ്ങള്‍, പപ്പായ, പൈനാപ്പിള്‍, കിവി, കാബേജ്, കാരറ്റ്, മഞ്ഞള്‍, ഇഞ്ചി ഇവയും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. തേന്‍ ചുമയെ ശമിപ്പിക്കും. ധാരാളം വെള്ളം കുടിക്കേണ്ടതാണ്.<br />

ദിവസവും വ്യായാമം ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കാം.

ആവി പിടിക്കാം. ഇത് കഫം പുറന്തള്ളാന്‍ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നതും നല്ലതാണ്.

പുകവലി ഒഴിവാക്കുക. പരോക്ഷ പുകവലിയും ഒഴിവാക്കണം. മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് നന്നായി മൂടണം.

ആസ്മയ്ക്കുള്ള മരുന്നുകള്‍ കയ്യില്‍ കരുതുക.

പതിവായി ശ്വസന വ്യായാമങ്ങള്‍ ചെയ്യുക. പൊടിയടിക്കാതെ നോക്കുക. അലര്‍ജി ഉണ്ടാക്കുന്ന എല്ലാം ഒഴിവാക്കുക. മഴ നനയാതെ ശ്രദ്ധിക്കുക. പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.

പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക, ശാരീരികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, സാമൂഹിക അകലം പാലിക്കുക, പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുക. ഇക്കാര്യങ്ങള്‍ മഴക്കാലത്ത് നിങ്ങളെ സുരക്ഷിതമായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button