KeralaLatest NewsNews

ഉപസമിതി യോഗം നാളെ ; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനം ഉണ്ടായേക്കും

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ ഉപസമിതി യോഗം ചേരും. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിലവില്‍ ആശങ്കയില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് വീണ്ടും കൂട്ടിയിട്ടുണ്ട്. 2100 ഘനയടി എന്ന തോതിലാണ്  സെക്കന്‍റില്‍ ഇപ്പോൾ വെള്ളം കൊണ്ടുപോകുന്നത്.

ജലനിരപ്പ് 136 അടിയിലെത്തിയെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തീരെ കുറവാണ്. സെക്കന്‍റില്‍ 5000 ഘനയടിയിൽ താഴെ മാത്രമാണ് ഇപ്പോഴത്തെ നീരൊഴുക്ക്. എന്നാൽ പെരുമഴ പെയ്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇത് 14000 ആയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതും സഹായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button