
ബെയ്റുട്ട് : ബെയ്റൂട്ട് സ്ഫോടനം, പ്രധാനമന്ത്രി രാജിവെച്ചു. കഴിഞ്ഞയാഴ്ച ബെയ്റുട്ട് തുറമുഖത്തിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ രാജി. ഒട്ടേറെ മന്ത്രിമാര്‍ രാജി സന്നദ്ധത നേരത്തേതന്നെ അറിയിച്ചിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.
Read Also : ബെയ്റൂട്ടിലെ അതിതീവ്ര സ്ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യന്‍ കപ്പലിനെക്കുറിച്ചു ദുരൂഹത വര്‍ധിക്കുന്നു
പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇനി കാവല്‍ ഭരണമായിരിക്കും തുടരുക. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സന് അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സന് ദിയാബ് കൈമാറി. രാജ്യത്തിനു വേണ്ടി ഇനി ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ‘ദൈവം ലെബനനെ രക്ഷിക്കട്ടെ’ എന്ന വാക്കുകള്‍ മൂന്നുതവണ ഉച്ചരിച്ചായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ഓഗസ്റ്റ് 4ലെ സ്ഫോടനത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ സമരമാണ് പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തു.
Post Your Comments